മങ്കട: കൂട്ടിൽ കളത്തിൽത്തൊടി അബ്ദുൽ സലാമിന്റെ മകൻ ഷഹീർ അജ്മൽ (25) ഒമാനിലെ മസ്കത്തിൽ നിര്യാതനായി. മൂന്നുമാസം മുമ്പ് വിസിറ്റിങ് വിസയിൽ ആദ്യമായി പോയതായിരുന്നു. മാതാവ്: ജമീല പടിപ്പുര (ഇരിങ്ങാട്ടിരി). സഹോദരങ്ങൾ: മുഹമ്മദ് ഫാസിൽ, ഫാത്തിമ ഷബ്ന. ഖബറടക്കം ചൊവ്വാഴ്ച രാവിലെ എട്ടിന് കൂട്ടിൽ മഹല്ല് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.