കൊണ്ടോട്ടി: പത്താം ക്ലാസ് വിദ്യാര്‍ഥിയെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. കൊണ്ടോട്ടി മേലങ്ങാടി മധുവായി നസീറിന്റെയും സമീറയുടെയും മകന് ഷാമില്‍ (15) ആണ് മരിച്ചത്. ശനിയാഴ്ച വൈകീട്ട് വിവാഹച്ചടങ്ങിനു പോയ മാതാപിതാക്കള്‍ രാത്രി ഒമ്പതിനുശേഷം തിരിച്ചെത്തിയപ്പോള്‍ മകനെ കാണാത്തതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് വീട്ടിലെ മുകള്‍നിലയില്‍ മൃതദേഹം. കണ്ടത്. ഉടന്‍ കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.
കൊണ്ടോട്ടി ഇ.എം.ഇ.എ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ 10ാം ക്ലാസ് വിദ്യാര്‍ഥിയാണ് ഷാമില്‍. ശനിയാഴ്ച സ്പെഷല്‍ ക്ലാസിനായി വിദ്യാലയത്തിലെത്തി മടങ്ങിയതായിരുന്നു. സംഭവത്തില്‍ കൊണ്ടോട്ടി പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. മഞ്ചേരി മെഡിക്കല്‍ കോളജില്‍ പോസ്റ്റ്മോര്‍ട്ടത്തിനുശേഷം മൃതദേഹം ഞായറാഴ്ച ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. മേലങ്ങാടി ജി.എം.എല്‍.പി സ്കൂളില്‍ പൊതുദര്‍ശനത്തിനുശേഷം മൃതദേഹം ഖബറടക്കി. സഹോദരങ്ങള്‍: നജ്ബ ജിന്‍ഷി, ദില്‍ന ഷെറിന്, അമാന്‍ മാലിക്.