ചേലേമ്പ്ര: എളന്നുമ്മൽ തേനേരിപ്പാറയിലെ പാലക്കൽ ഭരതൻ (97) നിര്യാതനായി. കോഴിക്കോട് വിദ്യാഭ്യാസ ഉപഡയറക്ടർ ഓഫിസ് റിട്ട. സീനിയർ സൂപ്രണ്ടായിരുന്നു. ഭാര്യ: പരേതയായ തങ്കം (റിട്ട. അധ്യാപിക, ജി.എൽ.പി സ്കൂൾ മുക്കത്തുകടവ്). മക്കൾ: പീതാംബരൻ (റിട്ട. കാലിക്കറ്റ് യൂനിവേഴ്സിറ്റി പ്രസ്), കാഞ്ചന (റിട്ട. അധ്യാപിക, പെരുമുഖം യു.പി സ്കൂൾ), പരേതയായ സിന്ധു. മരുമക്കൾ: ഭവാനി (റിട്ട. അധ്യാപിക, എസ്.വി.എ.യു.പി സ്കൂൾ, പുല്ലിപ്പറമ്പ്), ശിവദാസൻ ചെമ്മനാട്ടിൽ (റിട്ട. റീജിനൽ മാനേജർ, ന്യൂ ഇന്ത്യ ഇൻഷുറൻസ് കോഴിക്കോട്). സഹോദരങ്ങൾ: പരേതരായ മാധവൻ, മുരളീധരൻ, കൗസല്യ, യശോധ, ശാരദ.