മഞ്ചേരി: നെല്ലിക്കുത്ത് അങ്ങാടിയിൽ പി.കെ. തൗഫീഖ് (36) നിര്യാതനായി. മഞ്ചേരി കിഴക്കേത്തലയിലെ ഏഷ്യൻ പമ്പിങ് കടയിൽ കാഷ്യറായിരുന്നു. നെല്ലിക്കുത്ത് ജി.എം.എൽ.പി സ്കൂൾ എസ്.എം.സി കമ്മിറ്റി വൈസ് ചെയർമാൻ, എസ്.കെ.എസ്.എസ്.എഫ് നെല്ലിക്കുത്ത് യൂനിറ്റ് ട്രഷറർ, ഡി.എസ്.പി.എൽ മഞ്ചേരി മണ്ഡലം ട്രഷറർ, മുസ്ലിം ലീഗ് വാർഡ് കമ്മിറ്റി ജോ. സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു. പിതാവ്: പരേതനായ മോയിൻ ഹാജി. മാതാവ്: ആയിശ ഹജ്ജുമ്മ. ഭാര്യ: അമീറുന്നീസ. മക്കൾ: ഫാഹിമ ഹിബ, മുഹമ്മദ് ഹിഷാം, ആയിഷ ഹന്ന, ഹൈസ മറിയം. സഹോദരങ്ങൾ: മുഹമ്മദ് അഷ്റഫ്, അബ്ദുൽ ജലീൽ, യാകൂബ്, റഹ്മത്തുന്നീസ, സാലിം അലി.