പെരിങ്ങൊളം: ‘സംഗീത’യിൽ വടക്കേ മാക്കോലത്ത് ശങ്കരൻ (82-റിട്ട. ഹെഡ്മാസ്റ്റർ കോട്ടാംപറമ്പ് എ.എം.എൽ.പി സ്കൂൾ) നിര്യാതനായി. ചേവായൂർ സബ്ജില്ല എച്ച്.എം ഫോറം കൺവീനർ, പെരിങ്ങൊളം ദുർഗഭഗവതി ക്ഷേത്രം കമ്മിറ്റി പ്രസിഡന്റ്, കെ.എസ്.എസ്.പി.യു കുന്ദമംഗലം ബ്ലോക്ക് കമ്മിറ്റി ട്രഷറർ എന്നീ നിലകളിൽ പ്രവർത്തിച്ചു.ഭാര്യ: ബേപ്പൂർ വള്ളിൽ ലക്ഷ്മിക്കുട്ടി (റിട്ട. അധ്യാപിക ആനയാംകുന്ന് വി.എം.എച്ച്.എം ഹൈസ്കൂൾ). മകൾ: സജ്ന (അധ്യാപിക, ബി.ജി.എസ് ബംഗളൂരു). മരുമകൻ: ഹരീഷ് വട്ടമണ്ണിൽ (ബെംഗളൂരു). സഹോദരങ്ങൾ: ആനന്ദവല്ലി (ചേവായൂർ), ബാലകൃഷ്ണൻ (റിട്ട. എച്ച്.എം), ഭാസ്കരൻ (റിട്ട. കോപറേറ്റിവ് ഇൻസ്പെക്ടർ), രമാദേവി, പരേതരായ കമലാക്ഷിയമ്മ, ബാലഗോപാലൻ. സഞ്ചയനം വ്യാഴാഴ്ച.