ആയഞ്ചേരി: ആയഞ്ചേരി ടൗൺ വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിങ് ട്രഷററും സംസ്ഥാന സമിതി അംഗവും സ്നേഹതീരം പാലിയേറ്റിവ് സെക്രട്ടറിയും യൂത്ത് ലീഗ് പ്രവർത്തകനുമായ കടമേരിയിലെ ചെറിയ ചിറക്കൽ മൊയ്തുവിന്റെ മകൻ മുബാറക് മൻസിൽ അബ്ദുസ്സമദ് (42) നിര്യാതനായി. മാതാവ്: കുഞ്ഞയിഷ പുറ്റാൻകണ്ടി. ഭാര്യ: ആഷിന താഴെകണ്ടി (ചാലപ്പുറം). മക്കൾ: മുഹമ്മദ് ഷെസിൻ, ഫാത്തിമ ഷെസ. സഹോദരങ്ങൾ: സലീന നന്തോത്ത്, സമീറ (പെരുമുണ്ടശ്ശേരി), സഫറ (കുന്നുമ്മൽ).