തിക്കോടി: പെരുമാൾപുരം നൗറയിലെ ഡോ. ആദിൽ അബ്ദുല്ല (41) ഹൃദയാഘാതംമൂലം ബംഗളൂരുവിൽ നിര്യാതനായി.പയ്യോളിയിലെ മുൻ മുസ്ലിം ലീഗ് നേതാവ് പരേതനായ കാട്ടൊടി കുഞ്ഞബ്ദുല്ലയുടെയും പുതുക്കുടി വഹീദയുടെയും മകനാണ്. ഭാര്യ: ഡോ. റാസ്മിയ (കുറ്റ്യാടി)മക്കൾ: ദയാൻ, എയിഡൻ. സഹോദരങ്ങൾ: ആവാസ് അബ്ദുല്ല (കുവൈത്ത്), അനൂഷ. ബംഗളൂരു കെ.എം.സി.സിയുടെ ട്രോമ കെയർ ചെയർമാനാണ്.