പ്രാക്കുളം: കൊപ്രാപ്പുരയിൽ ചന്ദ്രബാബു (സുനിയണ്ണൻ- 76) നിര്യാതനായി. സി.പി.ഐ കുണ്ടറ മണ്ഡലം കമ്മിറ്റി അംഗം, തൃക്കരുവ ലോക്കൽ കമ്മിറ്റി സെക്രട്ടറി, കിസാൻസഭ, എ.ഐ.ടി.യു.സി ഭാരവാഹി എന്നീ നിലകളില്‍ പ്രവർത്തിച്ചിരുന്നു. ഭാര്യ: എല്‍. സുധാദേവി. മക്കൾ: സതീഷ് ചന്ദ്രബാബു, സജിതദേവി. മരുമക്കൾ: ജ്യോതിപ്രഭ, സുഭാഷ് പിള്ള. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.