ഒറ്റപ്പാലം: തോറ്റംപാട്ട് കലാകാരൻ കടമ്പൂർ തച്ചാട്ടുപറമ്പിൽ വിനോദ് കുമാർ കണ്ടനാട് (54) നിര്യാതനായി. വേട്ടേക്കരൻ കളമെഴുത്ത് കലാകാരനുമായിരുന്നു. ഭാര്യ: ശോഭന (നാട്ടുകലാകാര യൂനിയൻ ഒറ്റപ്പാലം ഏരിയ വൈസ് പ്രസിഡൻറ്).
മക്കൾ: കലാമണ്ഡലം ഭാവന വിനോദ്, ഭവിൻ വിനോദ് (ഏഷ്യാനെറ്റ് സ്റ്റാർ സിംഗർ ഫെയിം). മരുമകൻ: കലാമണ്ഡലം ജിജു കെ. ഭരതൻ. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് പാമ്പാടിയിലെ ഐവർമഠം ശ്മശാനത്തിൽ.