നിലമ്പൂർ: നിലമ്പൂർ കോവിലകം വലിയ തമ്പുരാൻ ടി.എൻ. സത്യനാഥൻ തിരുമുൽപ്പാട് (91) നിര്യാതനായി. സൗത്ത് ഇന്ത്യൻ ബാങ്ക് മാനേജറായിരുന്നു. ഭാര്യ: കോട്ടക്കൽ കിഴക്കേ കോവിലകത്ത് അനുജത്തി തമ്പുരാട്ടി.
മക്കൾ: രഞ്ജിത്ത് (റിട്ട. എ.ജി.എം സൗത്ത് ഇന്ത്യൻ ബാങ്ക്), സുധ (യു.എസ്.എ). മരുമക്കൾ: ഡോ. സരസിജ വർമ (ന്യൂ ലൈഫ് ആശുപത്രി, നിലമ്പൂർ), തിലക് വർമ (യു.എസ്.എ). സംസ്കാരം വ്യാഴാഴ്ച രാവിലെ 9.30ന് നിലമ്പൂർ കോവിലകം ശ്മശാനത്തിൽ.