ഓമശ്ശേരി: പരേതനായ വെളിമണ്ണ കുന്നത്ത് അഹമ്മദ് കുട്ടി ഹാജിയുടെ ഭാര്യ ആമിന ഹജ്ജുമ്മ (75) നിര്യാതയായി. മക്കൾ: വെളിമണ്ണ മുഹമ്മദിയ്യ സെക്കൻഡറി മദ്റസ കമ്മിറ്റി വർക്കിങ് സെക്രട്ടറി കുന്നത്ത് നാസർ, കുന്നത്ത് സൈനുദ്ദീൻ (കുവൈത്ത്). മരുമക്കൾ: മുനീറ, ഷമീറ. സഹോദരങ്ങൾ: സൈനബ ഹജ്ജുമ്മ (നെല്ലാങ്കണ്ടി), പരേതരായ പി.പി. സെയ്ദ് ഹാജി, പി.പി. മരക്കാർ ഹാജി, ആയിഷാബി ഹജ്ജുമ്മ, ആയിഷുമ്മ ഹജ്ജുമ്മ.