ഇരിട്ടി: മുസ്ലിം ലീഗ് നേതാവ് കാക്കയങ്ങാട് പിടാങ്ങോടിലെ എ.കെ. ഹൗസിൽ എ.കെ. അബൂബക്കർ (79) നിര്യാതനായി ഭാര്യ: പി.പി. ജമീല. മക്കൾ: അലീമ, റസിയ, റിയാസ്, ആയിഷ, ആരിഫ, അലി. മരുമക്കൾ: റഷീദ് (ഇരിക്കൂർ), നജീബ് (കോളയാട്), ഫാത്തിമ, അലി (പാനൂർ), ജാഫർ (ശിവപുരം), റിഷാന (മട്ടന്നൂർ). ദീർഘകാലം മുസ്ലിം ലീഗ് മുഴക്കുന്ന് പഞ്ചായത്ത് ഭാരവാഹിയായിരുന്നു. ലീഗ് അവിഭക്ത പേരാവൂർ നിയോജക മണ്ഡലം വൈസ് പ്രസിഡന്റ്, ജില്ല കൗൺസിൽ അംഗം, യു.ഡി.എഫ് മുഴക്കുന്ന് പഞ്ചായത്ത് കമ്മിറ്റി ചെയർമാൻ, കാക്കയങ്ങാട് മഹല്ല് ജമാഅത്ത് കമ്മിറ്റി സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. ഖബറടക്കം വ്യാഴാഴ്ച രാവിലെ 8 മണിക്ക് നല്ലൂർ പള്ളി ഖബർസ്ഥാനിൽ.