തൃക്കരിപ്പൂർ: ഉദിനൂർ പരത്തിച്ചാൽ ആവാശ് മസ്ജിദിന് സമീപത്തെ കുണിയൻ സ്വദേശിനി മൂപ്പന്റകത്ത് ഖദീജ (70) നിര്യാതയായി. ഭർത്താവ്: പരേതനായ അബ്ദുൽ ഹമീദ്. മക്കൾ: വഹാബ്, സക്കരിയ്യ (ദുബൈ), അഷ്റഫ് (ഖത്തർ), അബ്ദുൽ സത്താർ, റസിയ. മരുമക്കൾ: ശാഫി പൊറോപ്പാട്, ഫസ്മിന പടന്ന, റഹ്മത്ത് തങ്കയം, ശഹർബാൻ വലിയപറമ്പ്. സഹോദരൻ: അബൂബക്കർ ഉടുമ്പുന്തല.