തലശ്ശേരി: പാലയാട് വെള്ളൊഴുക്ക് വി.എം ഹൗസിൽ വെള്ളച്ചി മേക്കിലേരി ബാലകൃഷ്ണൻ (87) നിര്യാതനായി. ആരോഗ്യവകുപ്പിൽനിന്ന് റിട്ടയർ ചെയ്ത ജീവനക്കാരനാണ്.
സി.പി.എം പാലയാട് അംബേദ്കർ നഗർ ബ്രാഞ്ച് അംഗമാണ്. കമ്യൂണിസ്റ്റ് ആയതിന്റെ പേരിൽ പട്ടാളത്തിൽനിന്നും പിരിച്ചുവിട്ടിരുന്നു. 1973 ലെ എൻ.ജി.ഒ പണിമുടക്കിൽ പങ്കെടുത്തതിന് ജോലിയിൽനിന്ന് പിരിച്ചുവിട്ടു. നാലുവർഷത്തെ നിയമ പോരാട്ടത്തിനു ശേഷമാണ് സർവിസിൽ തിരിച്ചെടുത്തത്. പഴയകാല പത്രങ്ങൾ, 3500 ൽപരം പഴയ നാടക-സിനിമ വിപ്ലവ ലളിതഗാനങ്ങളുടെയും പാട്ട് പുസ്തകങ്ങൾ, ഗ്രാമഫോൺ റെക്കോഡുകളുടെയും വിവിധ ചരിത്രരേഖകൾ ഉൾപ്പെടുന്ന വലിയൊരു ശേഖരം ഇദ്ദേഹത്തിനുണ്ട്. അപൂർവ സസ്യങ്ങളുടെ ശേഖരമുള്ള മികച്ച കൃഷിക്കാരനുമാണ്. ഭാര്യ: രമണി ബാലകൃഷ്ണൻ.
മക്കൾ: ഷാജി ബാലകൃഷ്ണൻ (ദുബൈ), ഷിജിന ബാലകൃഷ്ണൻ. മരുമക്കൾ: ജിഷ്ന (മുഴപ്പിലങ്ങാട് സർവിസ് സഹകരണ ബാങ്ക്), റിനീഷ് (ഒമാൻ). സഹോദരങ്ങൾ: രോഹിണി, രാധ, പരേതരായ മാധവി, ശാരദ, ഭാസ്കരൻ, സുകുമാരൻ, മോഹനൻ. സംസ്കാരം വ്യാഴാഴ്ച രാവിലെ 11 ന് പന്തക്കപ്പാറ പ്രശാന്തിയിൽ.