ആമ്പല്ലൂർ: മകന് മരിച്ചതിന്റെ നാലാംനാള്‍ പിതാവും മരിച്ചു. റുമേനിയയില്‍നിന്ന് നാട്ടിലേക്കുള്ള യാത്രക്കിടെ ഞായറാഴ്ചയാണ് നിഷാന്ത് മരിച്ചത്. നിഷാന്തിന്റെ അച്ഛന് പുതുക്കാട് ചെങ്ങാലൂര്‍ പാലപ്പറമ്പില്‍ ചന്ദ്രൻ (67) കഴിഞ്ഞ ദിവസം മരിച്ചു. അസുഖ ബാധിതനായിരുന്ന ചന്ദ്രന് മകന് മരിച്ച വിവരം അറിഞ്ഞതോടെ അസുഖം മൂര്‍ച്ഛിക്കുകയായിരുന്നു. ചികിത്സക്കായി റുമേനിയയില്‍നിന്ന് നാട്ടിലേക്ക് പുറപ്പെട്ട നിഷാന്ത് നാലു ദിവസം മുമ്പ് വിമാനത്തിലാണ് മരിച്ചത്. ചന്ദ്രന്റെ ഭാര്യ: തങ്കമണി. മകൾ: നിഷ. മരുമക്കൾ: സുദര്ശനന്, അതുല്യ.