തിരൂരങ്ങാടി: മൂന്നിയൂർ പാറക്കടവ് സ്വദേശിയും കേരള മുസ്ലിം ജമാഅത്ത് ആലിൻചുവട് ഒടുങ്ങാട്ട് ചിന യൂനിറ്റ് പ്രസിഡന്റും എസ്.എം.എ മൂന്നിയൂർ റീജനൽ ജനറൽ സെക്രട്ടറിയുമായ മണമ്മൻ സുലൈമാൻ സഖാഫി (59) നിര്യാതനായി. ആലിൻചുവട് ഒടുങ്ങാട്ടുചിന മഖ്ദൂമിയ സുന്നി ജുമുഅ മസ്ജിദ് ജോയിൻ സെക്രട്ടറിയും തിരൂരങ്ങാടി നൂറുൽ ഹുദാ കേന്ദ്ര മദ്റസ അധ്യാപകനുമാണ്. 25 വർഷത്തോളം സൗദിയിലായിരുന്ന ഇദ്ദേഹം മൂന്നിയൂർ നിബ്രാസുൽ ഇസ്ലാം കോംപ്ലക്സ്, എം.എച്ച് നഗർ ബദരിയ്യ സുന്നി ഹയർ സെക്കൻഡറി മദ്റസ എന്നിവിടങ്ങളിലും സേവനം ചെയ്തിട്ടുണ്ട്. പിതാവ്: മണമ്മൽ കുഞ്ഞിമൊയ്തീൻകുട്ടി. മാതാവ്: ഫാത്തിമ. ഭാര്യ: ആഇശ. മക്കൾ: ഉനൈസ്, മുഹമ്മദ് യാസീൻ റബ്ബാനി, സാജിദ, നാജിയ. മരുമക്കൾ: ഹസൻ കൂമണ്ണ, ഫഹ്മിദ പന്തീരാങ്കാവ്. സഹോദരങ്ങൾ: മുസ്തഫ, അബ്ദുർറസാഖ്, അബ്ദുൽ മജീദ്, സുബൈദ, സഫിയ, ഹാജറ, നുസൈബ.