കോഴിക്കോട്: മുസ്ലിംലീഗ് കോഴിക്കോട് ജില്ല വൈസ് പ്രസിഡന്റ് വെള്ളയിൽ സ്വദേശി പി. ഇസ്മായിൽ (73) മൂഴിക്കൽ ചെറുവറ്റ പീസ് സ്കൂളിന് സമീപമുള്ള വസതിയിൽ നിര്യാതനായി. കോഴിക്കോട് കോർപറേഷൻ വെള്ളയിൽ വാർഡ് മുൻ കൗൺസിലറാണ്. അറബിക് അധ്യാപകനായിരുന്നു. നോർത്ത് മണ്ഡലം യു.ഡി.എഫ് മുൻ ചെയർമാൻ, സിറ്റി റിലീഫ് കമ്മിറ്റി സെക്രട്ടറി, നോർത്ത് മണ്ഡലം മുസ്ലിംലീഗ് വൈസ് പ്രസിഡന്റ്, കേരള സ്റ്റേറ്റ് മാപ്പിള സോങ് ലവേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി, ഐഡിയൽ പീസ് മൂവ്മെന്റ് ജനറൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചുവരികയായിരുന്നു. ഭാര്യ: അഞ്ചില്ലത്ത് സുബൈദ. മക്കൾ: ഷഹനാസ്, ശർബീന, മുഹമ്മദ് ഷിബിലി (തിരുപ്പൂർ), ഷാജസ് (കുവൈത്ത്). മരുമക്കൾ: ഫൈസൽ (ദമ്മാം), സി.വി. അബ്ദുൽ സമദ് (കരിക്കാംകുളം), ഹമീദ, ജഫ്ന.