ആലത്തൂർ: യുവാവിനെ വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ആലത്തൂർ മലമലമൊക്ക് പെരിങ്ങാട്ട്കുന്ന് വാഴക്കച്ചിറയിൽ പരേതനായ വേലായുധന്റെ മകൻ ബിബിൻദാസാണ് (30) മരിച്ചത്. വെള്ളിയാഴ്ച വൈകീട്ട് നാലു മണിയോടെയാണ് സംഭവം. ജെ.സി.ബി ഓപറേറ്ററായിരുന്നു വിപിൻദാസ്. മാതാവ് കവിതയും മകനും മാത്രമാണ് വീട്ടിലുള്ളത്. മാതാവ് ജോലിക്കു പോയ സമയത്താണ് സംഭവം നടന്നതെന്ന് പൊലീസ് പറഞ്ഞു. സഹോദരി: ബിബിത. മൃതദേഹം ആലത്തൂർ താലൂക്ക് ആശുപത്രി മോർച്ചറിയിൽ. ശനിയാഴ്ച രാവിലെ പോസ്റ്റ്മോർട്ടത്തിനു ശേഷം സംസ്കാരം നടക്കും.