ശ്രീകൃഷ്ണപുരം: പട്ടത്ത് കല്യാണിയമ്മ (78) നിര്യാതയായി. ഈശ്വരമംഗലം ശ്രീരാമജയം എ.എൽ.പി സ്കൂൾ മുൻ മാനേജറായിരുന്നു. ഭർത്താവ് പരേതനായ വള്ളിത്തൊടി ബാലകൃഷ്ണൻ നായർ. മക്കൾ: പ്രേമകുമാരി (റിട്ട. അധ്യാപിക, ശ്രീരാമ ജയം എ.എൽ.പി സ്കൂൾ), ഭാർഗവി (ആർ.ഡി.ഏജന്റ്, തിരുവാഴിയോട്), ഗീത(അധ്യാപിക, ശ്രീരാമ ജയം എ.എൽ.പി സ്കൂൾ), മഞ്ജുനാഥ് (റിട്ട. മിലിറ്ററി). മരുമക്കൾ: ശ്രീധരൻ (റിട്ട. കാനറാ ബാങ്ക്), രാധാകൃഷ്ണൻ, മണികണ്ഠൻ (റിട്ട. പ്രധാനാധ്യാപകൻ), ബീന. സംസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.