ചാലക്കുടി: യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. പോട്ട പാപ്പാളി ജങ്ഷനിൽ താമസിക്കുന്ന കാക്കശ്ശേരി അബുവിന്റെ മകൻ സുഹാസാണ് (36) മരിച്ചത്. വെള്ളിയാഴ്ച ഉച്ചക്ക് 12 മണിയോടെ ചാലക്കുടി മാർക്കറ്റ് റോഡിനു സമീപമാണ് മൃതദേഹം കണ്ടെത്തിയത്. ദേഹത്ത് പരിക്കുകൾ കാണപ്പെട്ടിരുന്നു. ചാലക്കുടി പൊലീസ് എത്തി മൃതദേഹം പോസ്റ്റ്മോട്ടത്തിന് തൃശൂരിലേക്ക് കൊണ്ടുപോയി. ഭാര്യ: മരിയ.