കൂത്തുപറമ്പ്: മാങ്ങാട്ടിടം ശങ്കരനെല്ലൂർ കാര്യത്തിൽ വീട്ടിൽ കെ.സി. കുഞ്ഞികൃഷ്ണൻ നമ്പ്യാർ (86) നിര്യാതനായി. വേങ്ങാട് വീവേഴ്സ് കോഓപറേറ്റിവ് സൊസൈറ്റി ജീവനക്കാരനായിരുന്നു. ഭാര്യ: പരേതയായ പി.പി. തങ്കമണി അമ്മ. മക്കൾ: അനിൽകുമാർ (സബ് രജിസ്ട്രാർ എടച്ചേരി), അരുൺകുമാർ (ദുബൈ), ലതീഷ് (ദുബൈ). മരുമക്കൾ: ലത (അധ്യാപിക, വേങ്ങാട് ഇ.കെ. നായനാർ സ്മാരക ഗവ. ഹയർ സെക്കൻഡറി സ്കൂൾ), ധന്യപ്രഭ, ജിഷ. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് തറവാട്ട് ശ്മശാനത്തിൽ.