വടകര: വടകര ലോകനാര്‍കാവ് ക്ഷേത്രപ്രവേശന സമരസേനാനിയും ആദ്യകാല കോണ്‍ഗ്രസ് സംഘാടകനും അയിത്തോച്ചാടന പ്രവര്‍ത്തകനുമായിരുന്ന മേമുണ്ടയിലെ മീത്തലെ കുരുന്നംമനക്കല്‍ എം.കെ. കൃഷ്ണന് (111) നിര്യാതനായി. 14ാം വയസ്സില്‍ സ്വാതന്ത്ര്യസമരസേനാനി കക്കണ്ടി കുഞ്ഞിരാമക്കുറുപ്പില്‍നിന്നാണ് കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചത്. മാഹി വിമോചനസമരത്തില്‍ വളന്റിയറായി. ഭാര്യ: മാക്കം അമ്മ. മക്കള്‍: കാര്‍ത്ത്യായനി, ഭാര്‍ഗവി, രഘുപതി, വിനോബന്‍, രാജീവന്, മുരളി, വിശ്വനാഥന്, പത്മനാഭന് (ബഹ്റൈന്‍). മരുമക്കള്‍: സദാശിവന്, ശ്രീജ, ബിന്ദു, പ്രസീത, റീന, ലീന, പരേതരായ മാധവന്, ഉണ്ണി.