പൊന്നാനി: പൊന്നാനി എം.ഐ ഹൈസ്കൂളിലെ റിട്ട. ഹെഡ്മാസ്റ്റർ പി. സൈതുട്ടി മാസ്റ്ററുടെ ഭാര്യ ചോഴിമാഠത്തിൽ കദീജ (84) നിര്യാതയായി. പരേതരായ കെ.പി. സൈനുദ്ദീൻകുട്ടി ഹാജിയുടെയും സി. സാറാ ഉമ്മയുടെയും മകളാണ്.
മക്കൾ: മുജീബ് റഹ്മാൻ (റിട്ട. അസി. മാനേജർ, ഗ്രാമീൺ ബാങ്ക്), സുബൈദ, ഹബീബുറഹ്മാൻ (റിട്ട. ജനറൽ മാനേജർ, നാഷനൽ എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ), ഫൗസിയ (റിട്ട. അധ്യാപിക, എം.ഐ ഹയർ സെക്കൻഡറി സ്കൂൾ), ഹാഫിളുറഹ്മാൻ (മാർക്കറ്റിങ് മാനേജർ, മാസ് പെയിന്റ്സ് ആൻഡ് കെമിക്കൽസ്, ഷാർജ).
മരുമക്കൾ: സൈനബ, മുഹമ്മദ് സാലിഹ്, നഫീസ, ബദറുദ്ദീൻ, ഷീബ (അധ്യാപിക, എം.ഐ ഹയർസെക്കൻഡറി സ്കൂൾ, പൊന്നാനി). സഹോദരങ്ങൾ: പരേതരായ ഹംസ, ഇബ്രാഹിം കുട്ടി മാസ്റ്റർ, ഉമ്മർ, മുഹമ്മദ്, ബീപാത്തു. ഖബറടക്കം ശനിയാഴ്ച ഉച്ചക്ക് 12 മണിക്ക് വലിയ ജുമുഅത്ത് പള്ളി ഖബർസ്ഥാനിൽ.