ആലത്തൂർ: കാവശ്ശേരി വാവുള്ള്യാപുരം അഭയ് ഭവനിൽ ലക്ഷ്മണൻ (49) നിര്യാതനായി. ഒറ്റപ്പാലം, ആലത്തൂർ എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന ജീവൻ സ്കൂൾ ഓഫ് നഴ്സിങ് ഇൻസ്റ്റിറ്റ്യൂട്ട് ഉടമയാണ്. എം.ബി.സി, ഡബ്ല്യു.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ്, കെ.എൻ.എസ്.എസ് ജില്ല പ്രസിഡന്റ് എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്നു.
പിതാവ്: പരേതനായ ചെല്ലമണി. മാതാവ്: സരസു. ഭാര്യ: സുനിത (തരൂർ പഞ്ചായത്ത് മുൻ അംഗം, ആശാവർക്കർ). മകൻ: അഭയ് (എം.ബി.ബി.എസ് വിദ്യാർഥി, ഉസ്ബകിസ്താൻ). സഹോദരങ്ങൾ: ഉണ്ണികൃഷ്ണൻ, മോഹൻദാസ്, സുനിത. സംസ്കാരം ഞായറാഴ്ച വൈകീട്ട് നാലിന് തിരുവില്വാമല ഐവർമഠം ശ്മശാനത്തിൽ.