പറവന്നൂർ: പറവന്നൂർ സ്റ്റേഡിയത്തിനു സമീപം പരിയാരത്ത് സൈതാലി മാസ്റ്ററുടെ ഭാര്യയും ഉബൈദുല്ല താനാളൂരിന്റെ മകളുമായ നസീമ (51) നിര്യാതയായി. വനിത ലീഗ് കൽപകഞ്ചേരി പഞ്ചായത്ത് വൈസ് പ്രസിഡന്റും എം.ജി.എം പുത്തനത്താണി മണ്ഡലം പ്രവർത്തക സമിതി അംഗവും പാറക്കൽ എനർജി പാലിയേറ്റിവ് സെന്റർ വളന്റിയറുമായിരുന്നു.
മാതാവ്: സൈനബ താനാളൂർ. മക്കൾ: നൗഫൽ (അധ്യാപകൻ, ജെ.എം കോളജ് തിരൂർ), നാഷിദ് (അധ്യാപകൻ, ഐ.യു.എച്ച്.എസ്.എസ് പറപ്പൂർ കോട്ടക്കൽ), ഫഹ്മിദ. മരുമക്കൾ: ഹബീൽ ബിൻ അബൂബക്കർ (പൊന്നാനി വെളിയങ്കോട്), തൻവീറ പർവീൻ, സഫ.
സഹോദരങ്ങൾ: അബ്ദുറഷീദ് താനാളൂർ, ഷമീം (റാസൽ ഖൈമ), സാജിദ് (കെനിയ), നുസൈബ, ഷാഹിദ മോൾ. ഖബറടക്കം ഞായറാഴ്ച രാവിലെ 9.30ന് പറവന്നൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.