തിരൂരങ്ങാടി: കൊളപ്പുറം റോഡിലെ പനംപുഴ റോഡിൽ സഹോദരിമാര്‍ സഞ്ചരിച്ച സ്കൂട്ടറില്‍ ടോറസ് ലോറിയിടിച്ച് യുവതിക്ക് ദാരുണാന്ത്യം. വൈലത്തൂർ ഇട്ടിലാക്കല്‍ സ്വദേശി ലുക്മാന്റെ ഭാര്യ കമറുന്നിസ (47) ആണ് മരിച്ചത്. കമറുന്നിസയുടെ ശരീരത്തിലൂടെ ലോറി കയറിയിറങ്ങുകയായിരുന്നു. അപകടത്തില്‍ കമറുന്നിസയുടെ മകനും സഹോദരിക്കും പരിക്കേറ്റു. പനംപുഴ പാലത്തില്‍ ശനിയാഴ്ച രാവിലെ പത്തു മണിയോടെയാണ് അപകടം. മക്കൾ: നസീം, സൽസബീൽ, ഹനാൻ, അജുവാദ്, അമാൻ.