ബേപ്പൂർ: മാറാട് സി. കന്യക (64) നിര്യാതയായി. മുൻ കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് അംഗം, മഹിള അസോസിയേഷൻ ഫറോക്ക് ഏരിയ സെക്രട്ടറി, അംഗൻവാടി വർക്കേഴ്സ് ആൻഡ് ഹെൽപ്പേഴ്സ് യൂനിയൻ സി.ഐ.ടി.യു കോഴിക്കോട് ജില്ല ജോ. സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു. പിതാവ്: പരേതനായ ചാത്തൻ. മാതാവ്: പരേതയായ വള്ളിക്കുട്ടി. സഹോദരങ്ങൾ: ലീല, ബേബി, ചന്ദ്രൻ, ഹരീഷ് കുമാർ, പരേതരായ ബാലൻ, ബാബു.