പയ്യോളി: സി.പി.എം കുറ്റിവയൽ ബ്രാഞ്ച് അംഗവും തിക്കോടി മുൻ ലോക്കൽ സെക്രട്ടറിയും ഹെഡ് ലോഡ് വർക്കേഴ്സ് യൂനിയൻ സി.ഐ.ടി.യു കൊയിലാണ്ടി താലൂക്ക് മുൻ സെക്രട്ടറിയുമായ സി. ഗോപാലൻ (89) നിര്യാതനായി. തിക്കോടി, വന്മുകം, ചിങ്ങപുരം പ്രദേശങ്ങളിൽ സി.പി.എം കെട്ടിപ്പടുക്കുന്നതിൽ മുൻനിര പ്രവർത്തകനായിരുന്നു. മിച്ചഭൂമി സമരത്തിന്റെ ഭാഗമായി ജയിൽവാസം അനുഭവിച്ചിട്ടുണ്ട്. ഭാര്യ: പി.കെ. രാധ, റിട്ട. കെ.എസ്.ആർ.ടി.സി, സി.പി.എം കുറ്റിവയൽ ബ്രാഞ്ചംഗം). മക്കൾ: ജി.ആർ. അനിൽ (സി.പി.എം കുറ്റിവയൽ ബ്രാഞ്ചംഗം), ബീന (ഓർക്കാട്ടേരി). മരുമക്കൾ: റീജ, ചന്ദ്രൻ.