ചേളന്നൂർ: കണ്ണങ്കര പുതിയടത്ത്താഴം ഉണ്ണിപ്പുറത്ത് ശ്രീധരൻ (84) നിര്യാതനായി. റിട്ട. വനശ്രീ ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റ് ജീവനക്കാരനായിരുന്നു. ഭാര്യ: ലീല. മക്കൾ: സതീശൻ (വ്യാപാരി വ്യവസായി പുതിയടത്ത് താഴം യൂനിറ്റ് സെക്രട്ടറി), രാജീവ്, ലിജീഷ്, സജില. മരുമക്കൾ: സ്മിത കൃഷ്ണ (ലിറ്റിൽ സ്റ്റാർ പ്രീ-പ്രൈമറി ഇച്ചന്നൂർ യു.പി സ്കൂൾ), വിജി (പുറക്കാട്ടിരി), ബബിന (പൊറ്റമ്മൽ), രാജീവൻ (കൊയിലാണ്ടി). സഹോദരങ്ങൾ: പെണ്ണൂട്ടി, പരേതരായ ചോയി, കണാരക്കുട്ടി, ഗോവിന്ദൻ, മാത, മാളു, കമല. സംസ്കാരം ഞായറാഴ്ച രാവിലെ എട്ടിന് വീട്ടുവളപ്പിൽ.