കണ്ണൂർ: തോട്ടട എസ്.എൻ കോളജിനു സമീപം ധർമപുരി ഹൗസിങ് കോളനിയിൽ അജയ്കുമാർ മാവിലാക്കണ്ടി (50) നിര്യാതനായി. പള്ളിക്കുന്ന് സർവിസ് സഹകരണ ബാങ്ക് ജീവനക്കാരനാണ്. പരേതനായ മാവിലാക്കണ്ടി ശ്രീനിവാസന്റെയും മനയത്ത് വടക്കേയിൽ ഭാർഗവിയുടെയും മകനാണ്. ഭാര്യ: ജിത. മകൻ: അതുൽ. സഹോദരി: അനീഷ. സംസ്കാരം ഞായറാഴ്ച രാവിലെ 11ന് പയ്യാമ്പലത്ത്.