തലശ്ശേരി: എരഞ്ഞോളി പെരുന്താറ്റിൽ ഇളയിടത്ത് മുക്കിലെ രജസ് വീട്ടിൽ എം. രാജൻ (65) നിര്യാതനായി. സി.പി.എം വാടിയിൽ പീടിക ബ്രാഞ്ച് മെംബറാണ്. സി.പി.എം എരഞ്ഞോളി എൽ.സി മെംബറും മുൻ എരഞ്ഞോളി ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായിരുന്നു. ഭാര്യ: പുഷ്പജ (കതിരൂർ സർവിസ് സഹകരണ ബാങ്ക്, ചോനാടം). മക്കൾ: സുനേര (നഴ്സ്, മലബാർ കാൻസർ സെന്റർ, കോടിയേരി), സയനോര (ദുബൈ). മരുമക്കൾ: രമിത്ത് (മാനേജർ, ഗ്രാമീൺ ബാങ്ക്, പെരിങ്ങത്തൂർ), നിജിൻ (ദുബൈ). സഹോദരങ്ങൾ: രമേശൻ, രാജലക്ഷ്മി, പരേതനായ രാമചന്ദ്രൻ.