തലശ്ശേരി: വയലളം ഇല്ലത്ത് താഴെ പ്രണവം നഗറിൽ നടയിൽ ഹൗസിൽ ലീല (75) നിര്യാതയായി. വയലളം വെസ്റ്റ് എൽ.പി സ്കൂളിൽ ദീർഘകാലം പാചകത്തൊഴിലാളിയായിരുന്നു. ഭർത്താവ്: പരേതനായ വാസു. മക്കൾ: ഷാജി (സി.പി.എം ഇല്ലത്ത് താഴെ ബ്രാഞ്ച് സെക്രട്ടറി), ശ്രീജേഷ്, സജീഷ്, ഷീജ (അധ്യാപിക, കീഴുന്ന സൗത്ത് അംഗൻവാടി), ഷജിന. മരുമക്കൾ: വിനോദൻ (തോട്ടട), സജീന്ദ്രൻ (ധർമടം), ഷബിത മൊകേരി (കേരള ബാങ്ക് മഞ്ഞോടി), രേഷ്ന (ആയിത്തറ), രംന (അരയാക്കൂൽ). സഹോദരങ്ങൾ: ജാനു വൽസരാജ്, രഞ്ജിനി, ചിത്ര, രാജീവൻ, പരേതനായ സുധാകരൻ.