ന്യൂമാഹി: മംഗളൂരു ജ്യോതി സർക്കിളിന് സമീപം താമസിക്കുന്ന കുറിച്ചിയിൽ ഈയ്യത്തുങ്കാട് അസ്ഗർ വില്ലയിൽ കെ.പി. അഹമ്മദ് ഹാജി (80) നിര്യാതനായി. മംഗളൂരു അമ്പൻ കട്ട പഴയ ബസ് സ്റ്റാൻഡിലെ ഡീലക്സ് ഹോട്ടൽ ഉടമയാണ്. ദീർഘകാലമായി കേരള മുസ്ലിം ജമാഅത്ത് പ്രസിഡന്റായിരുന്നു. ഭാര്യ: കദീജ. മക്കൾ: മുംതാസ്, ഫൗസിയ, സുഹറ, ഷമീന, ഷംസീർ, പരേതനായ ഹനീഫ.