വടക്കഞ്ചേരി: കേരള കോൺഗ്രസ്-എം സംസ്ഥാന കമ്മിറ്റി അംഗം വള്ളിയോട് പൂക്കാട് മറ്റത്തിൽ വീട്ടിൽ ജോസഫിന്റെ (കുട്ടിച്ചൻ) ഭാര്യ അന്നക്കുട്ടി (കുട്ടിയമ്മ - 75) നിര്യാതയായി.
പാലാ അന്ത്യാളം കുഴുമുള്ളിൽ കുടുംബാംഗമാണ്. മക്കൾ: പ്രസാദ് (ഇറ്റലി), പ്രഫ. സിന്ധു (മാർ ഡയോസിയോറസ് കോളജ് ഓഫ് ഫാർമസി, തിരുവനന്തപുരം), ആൻസിലി, പ്രിൻസ് (കായികാധ്യാപകൻ, ജി.എച്ച്.എസ്.എസ് - പഴയന്നൂർ).
മരുമക്കൾ: രജനി (പാറോക്കാരൻ കൊറ്റമം, കാലടി), ജോയ് (ഇറ്റലി - മറ്റപ്പള്ളിൽ പാലാ), ബിജു വർക്കി (കൊല്ലത്താഴെ - മുടപ്പല്ലൂർ), സുനിത (ഏറത്ത്, ആവോലി മൂവാറ്റുപുഴ). സംസ്കാരം ചൊവ്വാഴ്ച വൈകീട്ട് നാലിന് വടക്കഞ്ചേരി ലൂർദ്മാത ഫൊറോന പള്ളി സെമിത്തേരിയിൽ.