കോഴിക്കോട്: മലബാർ ക്രിസ്ത്യൻ കോളജ് റിട്ട. ചരിത്രവിഭാഗം മേധാവിയും ഇന്ത്യൻ ചരിത്ര ഗവേഷണ കൗൺസിൽ അംഗവുമായ പ്രഫ. പി.ടി. ഹരിദാസ് (75) മാങ്കാവ് ഡട്ട് കോമ്പൗണ്ടിലെ ദ്വാരക വസതിയിൽ നിര്യാതനായി. 1979ൽ ക്രിസ്ത്യൻ കോളജിൽ ചരിത്ര അധ്യാപകനായി ജോലിയിൽ പ്രവേശിച്ച അദ്ദേഹം 2005ൽ വകുപ്പ് മേധാവി ആയാണ് വിരമിച്ചത്. ഭാര്യ: പ്രഫ. സുമതി ഹരിദാസ് (റിട്ട. പ്രിൻസിപ്പൽ സാമൂതിരി ഗുരുവായൂരപ്പൻ കോളജ്). മക്കൾ: കൃഷ്ണപ്രസാദ് (ഇന്റൽ, ബംഗളൂരു), മഞ്ജു ഹരിദാസ് (കൊച്ചി), വിഷ്ണുപ്രസാദ് (ഡെപ്യൂട്ടി കമീഷണർ, ആദായനികുതി വകുപ്പ്, ചെന്നൈ), മീര ഹരിദാസ് (ഡൽഹി). മരുമക്കൾ: രഞ്ജിത മേനോൻ (ഏണസ്റ്റ് ആൻഡ് യങ്, ബംഗളൂരു), നരേൻ റാം (ചലച്ചിത്ര നടൻ), ലക്ഷ്മി രാജേശ്വരി (മെഴ്സ്ക് ലോജിസ്റ്റിക്സ്, ചെന്നൈ), ആനന്ദ് കൃഷ്ണൻ (വിങ് കമാൻഡർ, ഇന്ത്യൻ വ്യോമസേന). പിതാവ്: പരേതനായ ഇ.വി. കുഞ്ചുണ്ണി നമ്പ്യാർ. മാതാവ്: പരേതയായ പി.ടി. ചിന്നമ്മു അമ്മ. സംസ്കാരം തിങ്കളാഴ്ച ഉച്ചതിരിഞ്ഞ് 2.30ന് മാങ്കാവ് ശ്മശാനത്തിൽ.