മടവൂർ: മടവൂർ രാംപൊയിൽ കുഴിക്കുളത്തിൽ ഹുസൈൻ (70) നിര്യാതനായി. ദീർഘകാലം മടവൂർ പഞ്ചായത്ത്, വില്ലേജ് ഓഫിസുകൾക്ക് സമീപം സ്റ്റേഷനറി കട നടത്തുകയായിരുന്നു. ഭാര്യ: ആമിനക്കുട്ടി. മക്കൾ: ഹസീന (ബൈത്തുൽ ഇസ്സ കോളജ് ഓഫിസ് സ്റ്റാഫ്), കെ.കെ. യാസർ. മയ്യിത്ത് നമസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് രാംപൊയിൽ ജുമുഅത്ത് പള്ളിയിലും 9.30ന് സി.എം മഖാം മസ്ജിദിലും.