ഇരിട്ടി: ഉംറ നിർവഹിക്കാൻ പോയ വള്ളിത്തോട് സ്വദേശി മദീനയിൽ വെച്ച് മരിച്ചു. വള്ളിത്തോട് റഹ്മത്ത് മൻസിലിൽ കെ.എ. മുഹമ്മദ് (83) ആണ് ഉംറ കഴിഞ്ഞ ശേഷം മദീന സന്ദർശനവേളയിൽ മരിച്ചത്. ഭാര്യ: പരേതയായ പി.കെ. ഫാത്തിമ. മക്കൾ: താഹിറ, നദീർ (സൗദി), സാബിറ, ഇർഷാദ്, തഫ്സീറ, ഷുഹൈബ്, പരേതനായ ലത്തിഫ്. മരുമക്കൾ: പോകൂട്ടി, മുനീർ, അബ്ദുൽ റഷീദ്, താഹിറ, അഫീഫ, ഉമൈറ.