കരിവെള്ളൂർ: തെക്കെ മണക്കാട്ടെ പടിഞ്ഞാറേ പാക്കത്തില്ലത്ത് സാവിത്രി അന്തർജനം (ബാലേമ്മ -94) നിര്യാതയായി. ഭർത്താവ്: പരേതനായ പടിഞ്ഞാറേ പാക്കത്തില്ലത്ത് വാസുദേവൻ നമ്പൂതിരി (തൃച്ചംബരം ക്ഷേത്രം മുൻ മേൽശാന്തി). മക്കൾ: ലീല ( റിട്ട. അധ്യാപിക മുഴക്കുന്ന്), കുഞ്ഞികൃഷ്ണൻ പാക്കത്ത് ( റിട്ട. പ്രഥമാധ്യാപകൻ പിലിക്കോട് ഗവ. യു.പി സ്കൂൾ), സുമതി ( അധ്യാപിക വടകര), ഗീത (റിട്ട. അധ്യാപിക മടിക്കൈ), ബിന്ദു (അധ്യാപിക വെളിയാമ്പ്ര യു.പി സ്കൂൾ). മരുമക്കൾ: ശങ്കരൻ നമ്പൂതിരി (റിട്ട. അധ്യാപകൻ മുഴക്കുന്ന്), ദേവകി ( റിട്ട. പ്രഥമാധ്യാപിക വെള്ളാട്ട് സ്കൂൾ), മാധവൻ നമ്പൂതിരി (റിട്ട. റവന്യൂ ഇൻസ്പെക്ടർ, വടകര), ഗോവിന്ദൻ നമ്പൂതിരി (വിമുക്തഭടൻ, മടിക്കൈ), മഹേശ്വരൻ നമ്പൂതിരി (റിട്ട. അധ്യാപകൻ മട്ടന്നൂർ). സഹോദരങ്ങൾ: പരേതരായ സരോജിനി അന്തർജനം (വെള്ളാവ്, തളിപ്പറമ്പ്), ശ്രീദേവി അന്തർജനം (മേക്കാട്), സുഭദ്ര അന്തർജനം (വരക്കാട്), നാരായണൻ നമ്പൂതിരി (മഴൂർ, തളിപ്പറമ്പ്).