നെന്മാറ: ചിറ്റിലഞ്ചേരി കസബ പരേതനായ ചിന്നമുത്ത് റാവുത്തറുടെ മകൻ അക്ബർ ബാച്ച (71) നിര്യാതനായി. ചിറ്റിലഞ്ചേരി മുഹ്യിദ്ദീൻ നമസ്കാരപ്പള്ളി പ്രസിഡന്റും നെന്മാറ ഗവ. ബോയ്സ് ഹൈസ്കൂൾ റിട്ട. ഹെഡ്മാസ്റ്ററുമായിരുന്നു.
ഭാര്യ: ലൈല (റിട്ട. അധ്യാപിക വി.ആർ.സി.എം യു.പി.എസ് വല്ലങ്ങി). മക്കൾ: എ. റിയാസ് (അധ്യാപകൻ, എ.എൽ.പി.എസ് പുതുഗ്രാമം), എ. റിഹാന. മരുമകൾ: ജെ. അബൂതാഹിർ (ഹിന്ദുസ്ഥാൻ കോളജ് കോയമ്പത്തൂർ), ഷഹീറ.