ചെറുവത്തൂർ: സി.പി.ഐ ചെറുവത്തൂർ മുൻ ലോക്കൽ കമ്മിറ്റി അംഗവും എ.ഐ.വൈ.എഫ് മുൻ ജില്ല കമ്മിറ്റി അംഗവുമായിരുന്ന ഓരിയിലെ കെ.വി. ചന്ദ്രൻ (64) നിര്യാതനായി. ഭാര്യ: പി.പി. ഭാനുമതി. മക്കൾ: സിബി, സിമി (സി.പി.ഐ പടന്ന ബ്രാഞ്ച് സെക്രട്ടറി). മരുമക്കൾ: ഗ്രീഷ്മ (പടന്ന), സുമിത്രൻ (കന്നുവീട് കടപ്പുറം). സഹോദരങ്ങൾ: കെ.വി. ചന്ദ്രമതി, കെ.വി. താര, പരേതരായ ഭാസ്കരൻ, കൃഷ്ണൻ, ജനാർദനൻ.