വളപട്ടണം: മന്ന രജിസ്റ്റർ ഓഫിസിന് സമീപം ഉർഷ വില്ലയിൽ വേളാപുരത്ത് ഹൗസിലെ എൻ.പി. അബ്ദുൽ ഖാദർ (82) നിര്യാതനായി. തലശ്ശേരി സ്വദേശിയാണ്. 40 വർഷത്തോളം കണ്ണൂർ പോപ്പുലർ സ്റ്റോറിൽ ജീവനക്കാരനായിരുന്നു. ഭാര്യ: വേളാപുരത്ത് സൈബുന്നിസ.
മക്കൾ: തസ്നി, തൻസീറ, തനൂജ, തൻവീർ (ഷാർജ), തബ്ഷീറ. മരുമക്കൾ: റഫീഖ് (മക്ക), അബ്ദുൽ ജലീൽ, അഫ്സൽ, ഫർറ, പരേതനായ സലീം. ഖബറടക്കം ചൊവ്വാഴ്ച മന്ന ഖബർസ്ഥാനിൽ.