ന്യൂമാഹി: ഉസ്സൻമൊട്ട ‘ആയിഷാസി’ൽ താമസിക്കുന്ന ബച്ചൻ അബൂബക്കർ എന്ന പേരിൽ അറിയപ്പെടുന്ന അബൂബക്കർ (83) നിര്യാതനായി.
തലശ്ശേരിയിലെ അറിയപ്പെടുന്ന പഴയകാല ഹെയർ കട്ടിങ് സലൂൺ ഉടമയായിരുന്നു. പിന്നീട് വർഷങ്ങളോളം ദുബൈ നെയ്ഫിൽ ഹെയർ കട്ടിങ് സലൂൺ നടത്തിയിരുന്നു. ഹുസ്സൻ മൊട്ട ശാഖ മുസ്ലിം ലീഗ് ട്രഷററാണ്.
ഭാര്യ: പരേതയായ ആയിഷ. മക്കൾ: മുംതാസ്, മുനീറ, നിഷാദ് (ദുബൈ), മുബീന.
മരുമക്കൾ: നാസർ (ദുബൈ), കമറുദ്ദീൻ, ഖാലിദ്, മഹരിഫ. ഖബറടക്കം ചൊവ്വാഴ്ച രാവിലെ 10ന് തലശ്ശേരി സൈതാർ പള്ളി ഖബർസ്ഥാനിൽ.