നടേരി: എ.കെ. ബാലൻ ആശാരികണ്ടി (69) നിര്യാതനായി. സി.പി.എം അണേല ഈസ്റ്റ് ബ്രാഞ്ച് അംഗമാണ്. പരേതരായ ഗോപാലൻ നായരുടെയും ലക്ഷ്മി അമ്മയുടെയും മകനാണ്. ഭാര്യ: കമല, മക്കൾ: കെ.ബി. ബിജിലേഷ്, ബിനില (മാനേജർ, ടീക്കോക്കോ മുചുകുന്ന്). മരുമകൻ: സന്തോഷ് പൂക്കാട്. സഹോദരങ്ങൾ: മാലതി, പരേതയായ ദേവി.
സുരക്ഷ കൊയിലാണ്ടി സോണൽ കമ്മിറ്റി അംഗം, നടേരി മേഖല കമ്മറ്റി ചെയർമാൻ, ദീർഘകാലം സുരക്ഷ വളന്റിയർ, കർഷകത്തൊഴിലാളി യൂനിയൻ കൊയിലാണ്ടി ഏരിയ വൈസ് പ്രസിഡന്റ്, സി.പി.എം നടേരി മുൻ ലോക്കൽ കമ്മറ്റി അംഗം, അരിക്കുളം സർവിസ് സഹകരണ ബാങ്ക് മുൻ വൈസ് പ്രസിഡന്റ്, നടേരി കാർഷിക സന്നദ്ധ സേന ചെയർമാൻ, നെസ്റ്റ് പാലിയേറ്റിവ് സ്ഥാപക അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. സുരക്ഷ കൊയിലാണ്ടി സോണൽ കമ്മിറ്റിയുടെ പ്രഥമ യു.കെ.ഡി എൻഡോവ്മെന്റ് ജേതാവാണ്.