മാവൂർ: മഠത്തിലാംതൊടി രാഘവൻ മാസ്റ്റർ (74-റിട്ട. പ്രധാനാധ്യാപകൻ, കുണ്ടുങ്ങൽ സ്കൂൾ) നിര്യാതനായി. മാവൂർ ഡയമണ്ട് ജങ്ഷനിലെ പ്രവാസി ബാങ്ക് പ്രസിഡന്റ്, കേരള സ്റ്റേറ്റ് സർവിസ് പെൻഷനേഴ്സ് യൂനിയൻ ജില്ല വൈസ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങൾ വഹിക്കുകയായിരുന്നു.
ഭാര്യ: വസന്തകുമാരി (റിട്ട. ഹെഡ്മിസ്ട്രസ്, മണക്കാട് ജി.യു.പി സ്കൂൾ). മക്കൾ: ബസന്ത് (ബിസിനസ്, ദുബൈ), രേണു (ആയുർവേദ ഡോക്ടർ, മുക്കം). മരുമക്കൾ: ഐശ്വര്യ തിരുവനന്തപുരം, അരുൺ കോടഞ്ചേരി.