കോവൂർ: കോവൂർ ആരാധനയിൽ ഡോ. അബ്ദുല്ല ചെറിയക്കാട്ടിന്റെ (സ്റ്റാർ കെയർ ഹോസ്പിറ്റൽ എം.ഡി) ഭാര്യ ഹലീമ ബീവി (73) നിര്യാതയായി. എറിയാട് പടിയത്ത് പുത്തൻ കാട്ടിൽ പരേതനായ റിട്ട. ജില്ല ജഡ്ജി അഷറഫ് ഹാജിയുടെയും പടിയത്ത് മണപ്പാട്ട് കദിജുവിന്റെയും മകളാണ്. മക്കൾ: ഡോ. ബൈജു അബ്ദുല്ല, ഡോ. ലൈജു അബ്ദുല്ല. മരുമകൻ: ഡോ. സാദിക്ക് കൊടക്കാട്. മയ്യിത്ത് നമസ്കാരം ബുധനാഴ്ച വൈകീട്ട് നാലിന് കോവൂർ നൂറുൽ ഇസ്ലാം മസ്ജിദിൽ. ഖബറടക്കം വെള്ളിപറമ്പ് ഖബർസ്ഥാനിൽ.