പൂനൂർ: നഖ്ശബന്ദിയ്യ ത്വരീഖത്ത് കാന്തപുരം ശാഖ മുൻ സെക്രട്ടറിയും അൽ മദ്റസത്തുന്നഖ്ശബന്ദിയ്യ കേന്ദ്ര വിദ്യാഭ്യാസ ബോർഡ് വൈസ് ചെയർമാനും മിയാസ് ട്രെയിനിങ് കോളജ് കൊടുവള്ളി, പൂനൂർ പ്രിൻസിപ്പലുമായ പി.കെ. സുലൈമാൻ മാസ്റ്റർ (61) നിര്യാതനായി. പിതാവ്: പരേതനായ പണിക്കത്ത് കണ്ടി കുഞ്ഞോതി ഹാജി. മാതാവ്: പരേതയായ മറിയുമ്മ.
ഭാര്യ: കെ.സി. ജുമൈല (ഒഴുകൂർ). മക്കൾ: ഷാലിന, ഷൈനി (യു.എസ്.എ). മരുമക്കൾ: റിയാസ് തൊട്ടശ്ശേരിയറ, റമീഷ് വാളൽ (യു.എസ്.എ). സഹോദരങ്ങൾ: ആമിന, അയമ്മദ്, സൈനബ, സഫിയ, ആയിഷ, പരേതനായ മൻസൂർ.