എടക്കാട്: കടമ്പൂർ ജുമാമസ്ജിദിന് സമീപം ചാത്തോത്ത് വീട്ടിൽ ആയാരകത്ത് പുതിയപുരയിൽ എ.പി. അഹമ്മദ് ഹാജി (81) കർണാടകയിലെ ഹാസനിൽ നിര്യാതനായി. ഹാസനിലെ പ്രമുഖ വ്യാപാരിയും രാഷ്ട്രീയ സാമൂഹിക രംഗങ്ങളിലെ സജീവ സാന്നിധ്യവുമാണ്. ബഹുജൻ സമാജ് പാർട്ടിയുടെ ഹാസൻ ജില്ല പ്രസിഡന്റായിരുന്നു. 2009ലും 2014ലും മുൻ പ്രധാനമന്ത്രി ദേവഗൗഡക്കെതിരെ ബി.എസ്.പി ലോക്സഭ സ്ഥാനാർഥിയായി മത്സരിച്ച് നാലാം സ്ഥാനത്തെത്തിയിരുന്നു.
പരേതരായ വട്ടേപ്രത്ത് അസ്സുവിന്റെയും ചാത്തോത്ത് ബീപാത്തുവിന്റെയും മകനാണ്. ഭാര്യമാർ: പഴയ കോട്ടാൽ അസ്മ എടക്കാട്, നഫീസ ഹാസൻ (കർണാടക). മക്കൾ: ഫൈറൂസ്, ഖമറുന്നിസ, മുംതാസ്, പരേതനായ സമീർ. മരുമക്കൾ: അബ്ദുൽ റഊഫ് പിണറായി (വ്യാപാരി, കർണാടക), എൻ. നാസർ (എം.എൻ ട്രേഡേഴ്സ് എടക്കാട്), തനൂജ കതിരൂർ. സഹോദരങ്ങൾ: അബ്ദുൽ അസീസ്, അബ്ദുൽ ഗഫൂർ, അബ്ദുറസാഖ്, സഫിയ, റാബിയ.