കാസർകോട്: എഴുത്തുകാരൻ ഒ.വി. വിജയന്റെ സഹപാഠിയായ കാസർകോട് കുഡ്ലു രാംദാസ് നഗറിലെ കമല നെല്യാട്ട് (95) നിര്യാതയായി. പാലക്കാട് ബി.ഇ.എം സ്കൂൾ, വിക്ടോറിയ കോളജ് എന്നിവിടങ്ങളിൽ ഒ.വി. വിജയന്റെ സഹപാഠിയായിരുന്നു. തളങ്കര മുസ്ലിം ഹൈസ്കൂൾ, കാസർകോട് ഗവ. ഹൈസ്കൂൾ എന്നിവിടങ്ങളിൽ അധ്യാപികയായി പ്രവർത്തിച്ച ശേഷം, ഗവ. ഗേൾസ് സ്കൂൾ പ്രധാനാധ്യാപികയായി വിരമിച്ചു. സി.പി.സി.ആർ.ഐ ആഗ്രോണമി വകുപ്പ് മേധാവി പരേതനായ ഇ.വി. നെല്യാട്ടാണ് ഭർത്താവ്.
മക്കൾ: ആനന്ദ് നെല്യാട്ട് (മർച്ചന്റ് നേവി റിട്ട. ചീഫ് എൻജിനീയർ), മോഹൻ നെല്യാട്ട് (ബിസിനസ്), സത്യജിത് നെല്യാട്ട് (കസ്റ്റംസ്–കേന്ദ്ര എക്സൈസ് റിട്ട. സൂപ്രണ്ട്). മരുമക്കൾ: ചിത്ര നെല്യാട്ട്, വിനിത നെല്യാട്ട്, കെ. ശ്രീജ. സഹോദരങ്ങൾ: പരേതരായ ഫ്രഡറിക് പാവമണി, ഹ്യുബർട്ട് പാവമണി, ബെഞ്ചമിൻ പാവമണി.