പെരിങ്ങോട്ടുകുറുശ്ശി: ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ വനിത ഫുട്ബാൾ ടീമിന് പരിശീലനം നൽകുന്ന വനിത കോച്ച് വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പെരിങ്ങോട്ടുകുറുശ്ശി പിലാപ്പുള്ളി പുറ്റുണ്ട വീട്ടിൽ ഗോപാലൻ-പ്രേമകുമാരി ദമ്പതികളുടെ മകൾ ഗോപർണികയെയാണ് (21) ചൊവ്വാഴ്ച വൈകീട്ട് വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. ബിരുദ പഠനത്തിനുശേഷം വനിത ഫുട്ബാൾ കോച്ചായി പ്രവർത്തിച്ചുവരുകയായിരുന്നു. പിതാവ് ഗോപാലൻ മലപ്പുറത്ത് കാറ്ററിങ് തൊഴിലാളിയാണ്. മാതാവ് പ്രേമകുമാരി പണിക്കുപോയതായിരുന്നു. സഹോദരങ്ങൾ: ഗോപിക, കേശു. കോട്ടായി പൊലീസ് ഇൻക്വസ്റ്റ് നടത്തി.