കൊല്ലങ്കോട്: സീതാർകുണ്ട് വെള്ളച്ചാട്ടത്തിൽ കുളിക്കാനിറങ്ങിയ യുവാവ് പാറക്കെട്ടുകൾക്കിടയിൽ കുടുങ്ങി മുങ്ങി മരിച്ചു. തൃശൂർ വരാക്കര പുളിഞ്ചോട് കൊടിയത്ത് ചന്ദ്രന്റെ മകൻ ഷിമൽ (22) ആണ് മരിച്ചത്. ബുധനാഴ്ച ഉച്ചക്കായിരുന്നു സംഭവം. അഞ്ചു പേർക്കൊപ്പം സീതാർക്കുണ്ടിൽ മൂന്നിന് എത്തിയതായിരുന്നു ഇവർ. സുഹൃത്തുക്കളോടൊപ്പം വെള്ളച്ചാട്ടത്തിൽ ഇറങ്ങി കുളിക്കുന്നതിനിടെയാണ് അപകടം. സുഹൃത്തുക്കളും നാട്ടുകാരും ചേർന്ന് വെള്ളത്തിൽനിന്ന് ഷിജിനെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം ജില്ല ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. അടുത്തിടെ വെള്ളച്ചാട്ടത്തിൽ അപകടങ്ങൾ വർധിക്കുകയാണ്. വനംവകുപ്പിന്റെ കാര്യക്ഷമമായ പരിശോധന ഇല്ലാത്തതാണ് അപകടങ്ങൾ വർധിക്കാൻ കാരണമെന്ന് നാട്ടുകാർ പറഞ്ഞു. മാതാവ്: ഷീബ. സഹോദരങ്ങൾ: സാന്ദ്ര, ഷിനി.